
ഇന്നത്തെ കീർത്തി സുരേഷിനെയും കല്യാണി പ്രിയദർശനെയും നമ്മൾ കാണാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ മാത്രമേ ആകുന്നുള്ളൂ. രണ്ടുപേരും നായികമാർ എന്ന നിലയിൽ ഒട്ടേറെ യുവ ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു. മലയാള സിനിമാ പ്രേക്ഷകർക്ക് പക്ഷേ പഴയ സിനിമാ മാസികകളിലും വാരികകളിലും നിന്നു കുട്ടിക്കാലം മുതലേ ഇവരെ പരിചയമുണ്ടാകും. മേനക, സുരേഷ് കുമാർ ദമ്പതികളുടെ ഇളയമകളാണ് കീർത്തി. കല്യാണിയാകട്ടെ സംവിധായകൻ പ്രിയദർശന്റെയും മുൻകാല നായിക ലിസി ലക്ഷ്മിയുടെയും മൂത്തമകളും.
പ്രിയദർശൻ, മോഹൻലാൽ, സുരേഷ് കുമാർ എന്നിവരുടെ സൗഹൃദം മലയാള സിനിമയിൽ പ്രശസ്തമാണ്. സ്കൂൾ കാലം മുതൽ പരിചയമുള്ള സുഹൃത്തുക്കൾ ആ സൗഹൃദത്തിന്റെ ബലത്തിൽ മലയാള സിനിമയ്ക്ക് എക്കാലത്തും ഓർക്കാവുന്ന ക്ളാസിക്കുകൾ സമ്മാനിക്കാൻ പ്രാപ്തമായിരുന്നു. എന്നാലിവർ ആ സൗഹൃദവും അടുത്ത തലമുറയിലേക്ക് കൈമാറി നൽകി. അപ്പു എന്ന പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും തമ്മിലെ കൂട്ട് പ്രശസ്തമാണ്. അതുപോലെ ഒരു ബന്ധം കല്യാണിയും കീർത്തിയും കാത്തുസൂക്ഷിച്ചു പോരുന്നു.
ഇപ്പോഴിതാ കീര്‍ത്തിക്ക് പിറന്നാളാശംസകളുമായെത്തിയിരിക്കുകയാണ് കല്യാണി. കുട്ടിക്കാലത്തേയും, അതിനും കുറച്ചു വർഷങ്ങൾക്ക് ശേഷവുമുള്ള ചിത്രങ്ങൾ സഹിതമാണ് കല്യാണി കീർത്തിക്ക് പിറന്നാൾ ആശംസിച്ചത്. . വരും വർഷങ്ങളിലും തുടരാൻ സാധ്യതയുള്ള മണ്ടത്തരങ്ങൾക്കും, താൻ പിന്തുടരാൻ സാധ്യതയില്ലാത്ത ഉപദേശങ്ങൾക്കും, പരദൂഷണം പറച്ചിലുകൾക്കും മേൽ പ്രതീക്ഷ കൊടുത്താണ് കല്യാണി കീർത്തിക്ക് ജന്മദിനം ആശംസിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റുകളിലാണ് കല്യാണി കീർത്തിക്ക് ആശംസയേകിയത്.






