
ഏകദേശം രണ്ടു പതിറ്റാണ്ടിനോടടുക്കുകയാണ് മംമ്ത മോഹൻദാസിന്റെ വെള്ളിത്തിരയിലെ അഭിനയ ജീവിതം. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലയിലും തന്റേതായ ഇടം കണ്ടെത്താൻ മംമ്തയ്ക്ക് കഴിഞ്ഞു. അഭിനയത്തോടൊപ്പം പിന്നണിഗായിക എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് താരം പ്രൊഡക്ഷൻസ് ഹൗസും തുടങ്ങിയിരുന്നു.
സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് മംമ്ത. എല്ലാ പുതിയ ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ബ്ലൂ ഡ്രസ്സിൽ എലഗന്റ് ലുക്കിൽ തിളങ്ങുന്ന ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് മംമ്ത. ജെയ്ഡ് ബ്ലൂ ലോങ് സ്കർട്ട് ആൻഡ് ടോപ്പിലാണ് താരം തിളങ്ങുന്നത്. ഹെവി വർക്കുള്ള ഹാഫ് സ്ലീവ് ടോപ്പ് ആണ് താരത്തിന്റെ ഔട്ട്ഫിറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.






