
നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ മെഗാ ഓർഡർ കെൽട്രോണിന് ലഭിച്ചുതായി മന്ത്രി പി രാജീവ്. കെല്‍ട്രോൺ എല്‍ ആൻഡ് ടിയെ മത്സരാധിഷ്ഠിത ടെൻഡറിൽ പരാജയപ്പെടുത്തിയാണ് ഈ ഓര്‍ഡര്‍ നേടിയത്.
മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
മത്സരാധിഷ്ഠിത ടെൻഡറിലൂടെ നേടിയ ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ നാഗ്പൂരിലെ ഗതാഗത സുരക്ഷയുടെയും പരിപാലനത്തിന്റെയും മെഗാപദ്ധതിയുടെ ചുമതല കെൽട്രോൺ കരസ്ഥമാക്കി.
197 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം മൂല്യം. കേരളത്തിൽ ഉടനീളം മോട്ടോർ വാഹന വകുപ്പിന് വേണ്ടി കെൽട്രോൺ സ്ഥാപിച്ച എഐ അധിഷ്ഠിത ട്രാഫിക് എൻഫോഴ്സ്മെൻറ് സംവിധാനങ്ങളുടെ പ്രവർത്തന മികവാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഈ മെഗാ പദ്ധതി നേടാൻ കെൽട്രോണിന് കരുത്തായത്. .
കെൽട്രോൺ നാഗ്പൂരിൽ പദ്ധതിയിലൂടെ 171 ജംഗ്ഷനുകളിൽ അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം, ട്രാഫിക് വയലേഷൻ ഡിറ്റക്ഷൻ ആൻഡ് മാനേജ്മെൻറ്, വേരിയബിൾ മെസ്സേജിങ് സിസ്റ്റം, സെൻട്രലൈസ്ഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ഇൻസിഡന്റ് ഡിറ്റക്ഷൻ സിസ്റ്റം, വീഡിയോ മാനേജ്മെൻറ് ആൻഡ് അനലിറ്റിക്സ്, വെഹിക്കിൾ കൗണ്ടിംഗ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം, തുടങ്ങിയ സംവിധാനങ്ങൾ മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്റർ എന്ന നിലയിൽ സ്ഥാപിക്കും.






