
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുരേഷ്ഗോപി. രാഷ്ട്രീയം മാറ്റി നിർത്തി താരത്തിന്റെ മനുഷ്യസ്നേഹിയെ ആരാധിക്കുന്നവർ നിരവധിയാണ്. എന്ത് സഹായത്തിനും സുരേഷ് ഗോപിയുടെ അരികിലേക്ക് ആളുകള്ക്കെത്താം. തന്റെ സമ്പാദ്യത്തില് നിന്നു വരെ എടുത്ത് താരം പലരെയും സഹായിക്കാറുള്ളത്. സിനിമയ്ക്കും രാഷ്ട്രീയത്തിനും എല്ലാം മുകളിലാണ് സുരേഷ് ഗോപിക്ക് കുടുംബം.
സുരേഷ് ഗോപിയെന്ന അഭിനേതാവിനെയും മനുഷ്യനെയും ഏറെ സ്നേഹിക്കുന്നവരാണ് മലയാളികള്. താരത്തിന്റെ കുടുംബവും പ്രേക്ഷകര്ക്ക് സ്വന്തം കുടുംബം പോലെയാണ്. നാലു മക്കളാണ് സുരേഷ് ഗോപിക്ക്. ഭാഗ്യ, ഗോകുല്, മാധവ്, ഭാവ്നി എന്നിവര്. ഇവരില് ഗോകുലും മാധവും അച്ഛനെപ്പോലെ തന്നെ വെള്ളിത്തിരയിലേക്ക് എത്തിയപ്പോള് പ്രേക്ഷകര് ഇരുകൈയും നീട്ടി സ്വീകരിച്ചു. നായകനായും സഹനടനായും നിരവധി സിനിമകളില് ഗോകുല് അഭിനയിച്ച് കഴിഞ്ഞു. ചേട്ടന് പിന്നാലെയാണ് അനിയൻ മാധവ് സുരേഷ് സിനിമയിലേക്ക് എത്തിയത്.
രിയറിലും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലുമെല്ലാം തിളങ്ങി നില്ക്കുകയാണെങ്കിലും എന്നും സുരേഷ് ഗോപിയെ അലട്ടുന്ന ഒരു സങ്കടം മൂത്തമകള് ലക്ഷ്മിയുടെ മരണമാണ്. മൂത്തമകള് ലക്ഷ്മി അപകടത്തില് മരിച്ചില്ലായിരുന്നുവെങ്കില് ഗോകുലിനും മാധവിനും ഭാഗ്യയ്ക്കും ഭാവ്നിക്കുമൊപ്പം ലക്ഷ്മിയും കുടുംബ ചിത്രങ്ങളില് നിറഞ്ഞുനിന്നേനെ. ഒരു കാർ അപകടത്തിലാണ് മകള് ലക്ഷ്മിയെ സുരേഷ് ഗോപിക്ക് നഷ്ടപ്പെട്ടത്. ലക്ഷ്മിയ്ക്ക് ഒന്നര വയസ് മാത്രമുള്ളപ്പോഴാണ് മരണം ആ കുഞ്ഞോമനയെ കവര്ന്നെടുത്തത്. മകളുടെ മരണം സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും വലിയ ആഘാതം ഉണ്ടാക്കിയിരുന്നു. ഇന്നും മകളെ കുറിച്ച് പറയുമ്പോള് സുരേഷ് ഗോപിയുടെ കണ്ണുകള് നിറയാറുണ്ട്.
ഇപ്പോഴിതാ ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജില് പ്രത്യക്ഷപ്പെട്ട ലക്ഷ്മിയുടെ ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില് മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം എങ്ങനെയായിരിക്കും എന്നതാണ് ആർട്ടോമാനിക് പേജിന്റെ ഉടമയായ അബ്ദു ഡിജിറ്റല് ആർട്ടിലൂടെ ചെയ്തിരിക്കുന്നത്. ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോഗിച്ചാണ് മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം സൃഷ്ടിച്ചത്. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ചേർന്ന് നില്ക്കുന്ന ലക്ഷ്മിയുടെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായി.
ഫോട്ടോ വൈറലായതോടെ ലക്ഷ്മി അതീവ സുന്ദരിയാണെന്നാണ് കമന്റുകള്. സുരേഷ് ഗോപിയെ ടാഗ് ചെയ്താണ് ഈ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. പലരും കമന്റ് ബോക്സിലൂടെ സുരേഷ് ഗോപിയുടെയും ഗോകുലിന്റെയും മാധവിന്റെയും പേരുകള് മെൻഷൻ ചെയ്താണ് ഡിജിറ്റര് ആര്ട്ടിന്റെ പേജ് പങ്കു വച്ചിരിക്കുന്നത്.
മകളെക്കുറിച്ച് വികാരഭരിതനായി സുരേഷ് ഗോപി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില് വെച്ച് കഴിഞ്ഞാല് ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും. എന്റെ കരിയറില് ഒരുപാട് കാര്യങ്ങള് സമ്മാനിച്ചയാളാണ് ലക്ഷ്മി .തന്നെ പട്ടടയില് കൊണ്ടുചെന്ന് വെച്ച് കത്തിച്ച് കഴിഞ്ഞാലും ആ ചാരത്തിനും പോലും ലക്ഷ്മിയുടെ വേർപാടിന്റെ വേദനയുണ്ടാകുമെന്നാണ് രണ്ട് വർഷം മുമ്പ് ഒരു അഭിമുഖത്തില് സുരേഷ് ഗോപി പറഞ്ഞത്. ‘‘എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില് 32 വയസ്. 32 വയസായ ഏതൊരു പെണ്കുട്ടിയേയും കണ്ടുകഴിഞ്ഞാല് കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന് കൊതിയാണ്....’’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.







Comments