
തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്. തന്റെ ഗോധുമ റായി പശുപു ദഞ്ചത്തിൽ നിന്നുള്ള ഫോട്ടോകൾ ശോഭിത സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളിൽ ഒന്നാണ് ഇത്.
മനോഹരമായ പിങ്ക് സിൽക്ക് സാരിയായിരുന്നു ശോഭിതയുടെ വേഷം. സ്വർണ്ണാഭരണങ്ങൾ ധരിച്ചു, മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചു ട്രെഡീഷണൽ ലുക്കിലായിരുന്നു ശോഭിത. "അങ്ങനെ അത് ആരംഭിക്കുന്നു," എന്നാണ് ചിത്രങ്ങൾ പങ്കിട്ട് ശോഭിത കുറിച്ചത്.
ഏറെ നാളുകളായി ശോഭിതയും നാഗചൈതന്യയും ഡേറ്റിംഗിൽ ആയിരുന്നു. ഓഗസ്റ്റ് 8ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിശേഷം നാഗ ചൈതന്യയുടെ പിതാവ് നാഗാർജുനയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ, എന്നാണ് വിവാഹമെന്ന കാര്യം ദമ്പതികൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.






