
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ആയുധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം. പത്തിലധിരം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ഖമറിയയിലെ സെൻട്രൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓർഡ്നൻസ് ഫാക്ടറിയിൽ ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആയുധ നിർമാണ കേന്ദ്രമാണ് ജബൽപൂരിൽ പ്രവർത്തിക്കുന്നത്. ബോംബുകളും സ്ഫോടക വസ്തുക്കളും ഇവിടെ നിർമിക്കുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ പരിസരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.







Comments