
ഹരിപ്പാട്: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 4 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ ഗുരുവാലിയ രുഥല്‍ ചൗധരി (29) ആണ് പിടിയിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കൊച്ചുവേളി രപ്തി സാഗര്‍ എക്സ്പ്രസില്‍ എത്തിയ രുഥല്‍ ചൗധരിയെ പിടികൂടിയത്. രണ്ട് ബാഗുകളിലായാണ് 4 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാള്‍ക്ക് പതിവായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്നു വില്‍പ്പന നടത്തുന്ന പതിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.






