
അബുദാബി: യുഎഇയിലെ അബുദാബിയിൽ ജോലിക്കിടെ രണ്ട് മലയാളികൾ മരിച്ചു. ക്ലീനിംഗ് ജോലിക്കിടയിൽ ആണ് അപകടം ഉണ്ടായത്. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ചത്.
വീണുപോയ തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കവെയാണ് രണ്ടുപേർ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പഞ്ചാബ് സ്വദേശിയുടെ നില ഗുരുതരമാണ്. അൽറീം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം.






