
കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഓട്ടോയില്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. പ്ലസ് ടു വിദ്യാര്നികളെ തട്ടികൊണ്ടുപോകാനാണ് ശ്രമിച്ചത്. സംഭവം നടന്നത് കൊല്ലം എസ് എന്‍ കോളേജിന് സമീപത്ത് വെച്ചാണ്. കുട്ടികള്‍ എതിര്‍ത്തതിന് പിന്നാലെ വേഗം കൂട്ടിയ ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടികള്‍ എടുത്ത് ചാടി രക്ഷപ്പെടുകയായിരുന്നു.
ട്യൂഷന് കഴിഞ്ഞ് ഓട്ടോയില്‍ കയറിയപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് പെണ്‍കുട്ടികള്‍ പരുക്കുകളോടെ ഓടി കയറി വരുകയായിരുന്നു. വിവരങ്ങള്‍ തിരക്കിയതോടെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞത്.
ട്യൂഷന് കഴിഞ്ഞ് ഓട്ടോയില്‍ കൈകാണിച്ച് കയറുകയായിരുന്നു. പിന്നാലെ പോകുന്ന വഴി ശരിയായ രീതിയില്‍ അല്ല എന്ന് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതോടെയാണ് ഓട്ടോ വേഗം കൂട്ടിയത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ ഓട്ടോയില്‍ നിന്ന് ചാടിയത്. ഓട്ടോ ഡ്രൈവര്‍ മോശമായാണ് സംസാരിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇടവഴിയിലേക്ക് ഓട്ടോ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ മെയിന്‍ റോഡിലൂടെ പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടതോടെയാണ് മോശമായി സംസാരിക്കാന്‍ തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.






