
മലപ്പുറം; എടപ്പാളില്‍ നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പ്രജീഷ് ആണ് മരണപ്പെട്ടത്. ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്.യാത്രക്കാരനുമായി പോകുന്നതിനിടെ നായ കുറുകെ ചാടുകയായിരുന്നു. പെട്ടെന്ന് സഡന്‍ ബ്രേക്കിട്ടതോടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടം കണ്ട് നാട്ടുകാര്‍ ഓടിക്കൂടി പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരന് നിസ്സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രജീഷിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.






