
മിനിസ്ക്രീൻ വില്ലത്തിമാരിൽ ഏറെ പ്രേക്ഷക പ്രീതിനേടി തിളങ്ങി നിന്നിരുന്ന നടിയാണ് ശരണ്യ ആനന്ദ്. പേര് പറഞ്ഞാൽ അറിയാത്തവര്‍ക്ക് പോലും കുടുംബവിളക്കിലെ വേദികയെ അത്രവേഗം മറക്കാൻ കഴിയില്ല. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വില്ലത്തി കഥാപാത്രമായി വേദിക മാറിയിരുന്നു.
ബിഗ് സ്ക്രീനിലും നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയും ബിഗ്ബോസ് സീസൺ 6ലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്നു. ഇപ്പോഴിതാ, താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ബോൾഡ് ലുക്കിലുളള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവെച്ചത്. ഇതിനു പിന്നാലെ ചിത്രങ്ങൾ പകർത്തുന്നതിന്റെ വീഡിയോയും താരം ഷെയർ ചെയ്തിരുന്നു. സ്റ്റൈലൻ ലുക്ക് കൊടുക്കുന്നതും വിവിധ പോസുകളിലേക്ക് മാറുന്നതുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്.
ഷോർട്ട് നൂഡ് കളർ ഷർട്ട് ധരിച്ചാണ് ചിത്രങ്ങളിൽ ശരണ്യ എത്തുന്നത്. ചിലർ താരത്തിന്റെ ബോൾഡ് ലുക്കിനെയും കോൺഫിഡൻസിനെയും പ്രശംസിക്കുമ്പോൾ മറ്റ് ചിലർ നെഗറ്റീവ് കമന്റ്സുമായി എത്തുന്നതും കാണാം.
യൂട്യൂബ് വ്ലോഗിങ്ങും അഭിനയവും ഫോട്ടോഷൂട്ടുമെല്ലാമാണ് ശരണ്യയുടെ ഹോബികൾ. ഇൻസ്റ്റഗ്രാമിലൂടെ ശരണ്യ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രമാണിപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.






