
വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് സംഗീതസംവിധായകന് സുഷിന് ശ്യാം. ഫ്ളോറല്‍ ലൂസ്ഫിറ്റ് ഷോര്‍ട്ട് കുത്തിയായിരുന്നു സുഷിന് ധരിച്ചത്. പേസ്റ്റല്‍ ഓറഞ്ച് സാരിയായിരുന്നു ഉത്തരയുടെ വേഷം. എല്‍ബോ സ്ലീവ്ഡ് ബ്ലൗസില്‍ നിറയെ ഹാന്‍ഡ് വര്‍ക്കുകളും ചെയ്തിരുന്നു.
ഇന്നലെയായിരുന്നു സുഷിന്റെയും ഉത്തരയുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. വിവാഹം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇരുവരും അറിയിച്ചിരുന്നില്ല.
അഭിനേതാക്കളായ ഫഹദ് ഫാസില്‍, നസ്രിയ, ജയറാം, പാര്‍വതി, സംഗീതസംവിധായകന് ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കടുത്തിരുന്നു.
2014 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സുഷിന് വളരെ വേഗത്തില്‍ തന്റേതായ ഒരുസ്ഥാനം സിനിമയില്‍ ഉറപ്പിച്ചു. ‘കുമ്പളങ്ങി നൈറ്റ്സ് ’എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുളള സംസ്ഥാന പുരസ്കാരവും സുഷിന് സ്വന്തമാക്കിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത 'ബോഗയ്ന്‍വില്ല'യാണ് സുഷിന് ശ്യാമിന്റെ സംഗീതത്തില്‍ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം.






