
നടന് ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘പണി ’അടുത്തിടെയാണ് റിലീസ് ചെയ്തത്. മലയാള സിനിമ തീരെ പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സ് പണിതുവെച്ചാണ് ജോജു ജോര്‍ജ്ജ് തന്റെ ആദ്യ സംവിധാന സംരംഭം പൂര്‍ത്തിയാക്കിയത്.
ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ കഥാപാത്രങ്ങള്‍ക്ക് കണ്ടെത്തിയെന്നു മാത്രമല്ല തന്റെ മനസ്സിലുള്ള സിനിമ അതേ രൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനും ജോജുവിലെ സംവിധായനും രചയിതാവിനും സാധിച്ചു.
ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചുകൊണ്ട് കൈയ്യടി നേടിയത് ബിഗ് ബോസ് താരങ്ങള്‍ ആയ ജുനൈസും സാഗര്‍ സൂര്യയും ആണ്. ബിഗ് ബോസില്‍ നിന്നും ആണ് ഇവരെ ജോജു തന്റെ സിനിമയിലേക്ക് തെരഞ്ഞെടുത്തതും. ഇതോടെയാണ് ജീവിതത്തിലെ വമ്പന്‍ വഴിത്തിരിവ് രണ്ടാളുടെയും ജീവിതത്തില്‍ സംഭവിച്ചത്.
പല അവസരങ്ങളില്‍ ആയി ജോജുവിനോടുള്ള നന്ദിയും സ്നേഹവും സാഗറും ജുനൈസും രേഖപ്പെടുത്തി എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ നന്ദി വാക്കുകളില്‍ ഒതുങ്ങില്ല എന്നാണ് ജുനൈസ് പറയുന്നത്.
‘കൈ പിടിച്ചു ഉയര്‍ത്താന്‍ ഒരാളുണ്ടാവുക എന്നത് ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് ! ചില മനുഷ്യരോടൊക്കെ എങ്ങനെയൊക്കെ നന്ദി പറഞ്ഞാലാണ് കടപ്പാട് തീരുക ’ജോജു ജോര്‍ജിനെ ടാഗ് ചെയ്തുകൊണ്ട് ജുനൈസ് കുറിച്ചു.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം കഴിഞ്ഞ ആഴ്ച്ചയാണ് തിയേറ്ററുകളിലെത്തിയത്. ജോജുവിനൊപ്പം സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായുള്ളത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യ ദിനം മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.






