
ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരുഖ് ഖാന്റെ എല്ലാ വിശേഷങ്ങളും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. താരത്തിന്റെ കുടുംബവും ആരാധകർക്ക് സ്വന്തം കുടുംബം പോലെയാണ്.
അച്ഛന്റെ പാത പിന്തുടരുന്ന മകൾ സുഹാന ആർച്ചിസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം കൂടിയാണ് സുഹാന.
ഇപ്പോഴിതാ ദിവാലി സ്പെഷ്യൽ സാരിയഴകിൽ തിളങ്ങുകയാണ് സുഹാന. പിങ്ക്ബ്ലഷ് നിറത്തിലുള്ള സീ-ത്രൂ മെഷ് ഫാബ്രിക് കൊണ്ട് നിർമ്മിച്ച ഒമ്പത് യാർഡ് വിസ്മയത്തിൽ താരപുത്രി തിളങ്ങി. സ്വർണ്ണ നൂലുകളും പ്രീ സ്റ്റിച്ചഡ്
ബോഡി-ഹഗ്ഗിംഗ് ഫിറ്റുള്ള പാവാടയും ഉയർന്ന അരക്കെട്ടുള്ള ബീഡ് വർക്ക് ബെൽറ്റും സിൽവർ ബക്കിളും സാരിയുടെ അഴക് ഇരട്ടിയാക്കി.
ബ്ലഷ് പിങ്ക് ഹാഫ്-സ്ലീവ് ബ്ലൗസിലെ സ്വീറ്റ്ഹാർട്ട് നെക്ക്ലൈനും ജാൽ-സ്റ്റൈൽ പിങ്ക് ബീഡ്വർക്കും ഗോൾഡ് ത്രെഡ് വർക്കും സ്ലീവുകളിലും ഹെംലൈനിലും ചെയ്തിരിക്കുന്ന ബീഡ്വർക്ക് ഡ്രോപ്ലെറ്റ് ഡിസൈനും സുഹാനയ്ക്ക് ഗ്ലാമർ ലുക്ക് നൽകുന്നുണ്ട്.






