
ബോളിവുഡില്‍ പ്രണയവും വിവാഹവും എന്നപോലെ തന്നെ വിവാഹത്തകര്‍ച്ചകളും പുതുമയുള്ള വാര്‍ത്തകളല്ല. അടുത്തിടെയായി ബോളിവുഡ് സിനിമാലോകത്ത് ഏറ്റവുമധികം ചര്‍ച്ചച്ചെയ്യപ്പെടുന്ന ഒരു അഭ്യൂഹമാണ് ഐശ്വര്യറായ് ബച്ചനും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹമോചനം. ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ വന്നിട്ടുണ്ടെന്നും രണ്ടുപേരും അകന്നാണ് താമസമെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ചില പൊതുപരിപാടികളിലും വിശേഷാവസരങ്ങളിലും രണ്ടുപേരും ഒരുമിച്ച് പ്രത്യക്ഷപ്പെടാതിരുന്നതും വാര്‍ത്തകള്‍ക്ക് ബലം കൂട്ടാനുള്ള കാരണങ്ങളായി മാറി.
ലോകം ആരാധിക്കുന്ന താരസുന്ദരി ഐശ്വര്യയുടെ ഇക്കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ അഭിഷേക് ബച്ചന് ഇത്തവണ സോഷ്യല്‍ മീഡിയയിലൂടെ ആശംസ അറിയിച്ചില്ല. അമിതാഭ് ബച്ചനും മൗനത്തിലായിരുന്നു. സിനിമാക്കഥ പോലെ നാടകീയമായ അഭ്യൂഹങ്ങള്‍ വന്നതോടെ അഭിഷേക് ബച്ചന്റെ വിവാഹ ജീവിതത്തില്‍ വിള്ളലുകള്‍ വന്നെന്ന് ഏറെക്കുറെ ഉറപ്പായി.
റിപ്പോർട്ടുകള്‍ പ്രകാരം പ്രശ്നങ്ങളുണ്ടെങ്കിലും ഒദ്യോഗികമായി വേർപിരിയാൻ ഐശ്വര്യയോ അഭിഷേകോ ഉദ്ദേശിച്ചിട്ടില്ല. അഭിഷേക് കരിയറിലെ തിരക്കുകളിലാണ്. ഐശ്വര്യ മകളുടെ കാര്യങ്ങളിലേക്ക് പൂർണ ശ്രദ്ധ നല്കുന്നു. നടി നിമ്രത് കൗറുമായി അഭിഷേകിനുണ്ടായ അടുപ്പമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്.
അതിനിടയില്‍ ഇപ്പോഴിതാ അഭിഷേകിനെതിരെ വ്യാപകമായി കുറ്റപ്പെടുത്തല്‍ നടക്കുന്നതിനിടയില്‍ താരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ സിമി ഗരെവാള്‍. അഭിഷേകിന്റെ പഴയ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചാണ് സിമി ഗരെവാള്‍ തന്റെ അഭിപ്രായവും കുറിച്ചിരിക്കുന്നത്.
‘‘ബോളിവുഡിലെ നല്ല വ്യക്തികളിലാെരാളാണ് അഭിഷേകെന്ന് അഭിഷേകിനെ വ്യക്തിപരമായി അറിയുന്ന എല്ലാവർക്കും അറിയാമെന്ന് ഞാൻ കരുതുന്നു. നല്ല മൂല്യങ്ങളും സഹജമായ മാന്യതയുമുള്ളയാള്...’’ എന്നാണ് സിമി ഗരെവാള്‍ കുറിച്ചത്.
പോസ്റ്റിന് താഴെ ഇക്കാര്യം സമ്മതിച്ച് സംവിധായകയും കൊറിയോഗ്രാഫറുമായി ഫറ ഖാനും കമന്റിട്ടിട്ടുണ്ട്. ‘‘ഞാൻ പൂർണമായും യോജിക്കുന്നു. അവൻ നല്ല വ്യക്തിയാണ്...’’ എന്നാണ് ഫറ ഖാന്റെ കമന്റ്.
എന്നാല്‍ ഐശ്വര്യയുടെ ആരാധകർ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. നേരത്തെ ഇതേ വിഷയത്തില്‍ അഭിഷേകിന്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനെയും ജയ ബച്ചനെയും ഐശ്വര്യയുടെ ആരാധകർ കുറ്റപ്പെടുത്തിയപ്പോള്‍ സിമി ഗരെവാള്‍ പ്രതികരിച്ചിരുന്നു. ‘‘നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും അറിയില്ല...’’ എന്നാണ് സിമി ഗരെവാള്‍ പറഞ്ഞത്. ഫറ ഖാനുള്‍പ്പെടെ അഭിഷേകിന് വേണ്ടി പിന്തുണയറിയിച്ചതോടെ ഇവരുടെ വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങളെന്ന അഭ്യൂഹം സത്യമാണോയൊന്ന് ആരാധകരുടെ സംശയം ഉറപ്പിലേക്ക് മാറുകയാണ്. ഗോസിപ്പ് മാത്രമായിരുന്നെങ്കില്‍ ഫറ ഖാനോ സിമി ഗരേവാളോ ഇക്കാര്യം വ്യക്തമാക്കിയേനെ എന്നാണ് ആരാധകരുടെ കമന്റുകള്‍.
നിമ്രത് കൗറുമായി അഭിഷേകിനുണ്ടായ അടുപ്പം മൂലം ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി അറിയപ്പെടുന്ന ഐശ്വര്യ പോലും വിവാഹ ബന്ധത്തില്‍ വഞ്ചിക്കപ്പെട്ടോ എന്നാണ് ആരാധകരുടെ സംശയം. ‘ഐശ്വര്യയുടെ താരമൂല്യം അഭിഷേകിന് പണ്ടേ ഉള്‍ക്കൊള്ളാനായിട്ടില്ല, നടിയുടെ കരിയർ തകർത്തു..’ എന്നതടക്കമാണ് കമന്റുകള്‍.
എന്നാല്‍ ഇതിനെക്കുറിച്ച് അഭിഷേക് ഒന്നും സംസാരിക്കുന്നില്ല. ഐശ്വര്യയുടെ ജന്മദിനത്തില് അഭിഷേക് ആശംസ അറിയിക്കാത്തത് എന്താണെന്ന ആരാധകരുടെ ചോദ്യം വന്നതോടെ താരം സോഷ്യല്‍ മീഡിയയില്‍ കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു.
2007 ലാണ് അഭിഷേക്-ഐശ്വര്യ വിവാഹം നടന്നത്. ഒരുമിച്ച് അഭിനയിക്കുന്നതിനിടയില്‍ രണ്ടുപേരും പ്രണയത്തിലാകുകയും ഇരുവരും രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം ചെയ്യുകയും ആയിരുന്നു. ആരാധ്യ ബച്ചൻ എന്നൊരു മകളാണ് ഇവര്‍ക്കുള്ളത്. പൊന്നിയിൻ സെല്‍വനിലാണ് ഐശ്വര്യയെ അവസാനമായി ബിഗ് സ്ക്രീനില്‍ കണ്ടത്.






