
കട്ടക് : ഒഡീഷയിലെ ഭദ്രകിൽ യാത്രാ ട്രെയിനിന് നേർക്ക് വെടിവയ്പ്. ചൊവ്വാഴ്ച രാവിലെയാണ് ഭദ്രക് ജില്ലയിലെ ബൗദാപുരിന് സമീപം നന്ദൻകനൻ എക്സ്പ്രസ് ട്രെയിനിന് നേർക്ക് അജ്ഞാതർ വെടിയുതിർത്തത്.
ന്യൂഡൽഹിയിൽനിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്നു ട്രെയിൻ. അക്രമികൾ 2 റൗണ്ട് വെടിയുതിർത്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.






