
ബോളിവുഡ് താരം സല്മാന്ഖാന് പിന്നാലെ സൂപ്പര്‍ താരം ഷാരൂഖ് ഖാനും വധഭീഷണി. ഫോണ്‍ കോള്‍ വഴി ഭീഷണിയുണ്ടായ സാഹചര്യത്തില്‍ മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഛത്തീസ്ഗഢിലെ റായ്പൂര്‍ സ്വദേശിയായ ഫൈസാന്‍ എന്നയാളാണ് ഭീഷണി കോള്‍ ചെയ്തതെന്നാണ് ചില ന്യൂസ് ചാനലുകള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം. അന്വേഷണത്തിനായി മുംബൈ പോലീസ് സംഘം റായ്പൂരിലേക്ക് പോയതായി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കനത്ത സുരക്ഷയാണ് ഷാരൂഖ് ഖാന് നല്‍കിയിരിക്കുന്നത്. 'പത്താന്', 'ജവാന്' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തനിക്ക് വധഭീഷണിയുണ്ടെന്ന് 2023ല്‍ താരം പറഞ്ഞിരുന്നു. 2023 ഒക്ടോബറില്‍ ഷാരൂഖിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കുകയും ചെയ്തു.






