
ബോളിവുഡ് താരദമ്പതികളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നവരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. അടുത്തിടെയായി ഇവർ തമ്മിലുള്ള വിവാഹമോചന അഭ്യൂഹങ്ങൾ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ജൂലൈയില്‍ നടന്ന അംബാനി വിവാഹത്തില്‍ ദമ്പതികൾ വെവ്വേറെ എത്തിയതോടെയാണ് ഈ കിംവദന്തികള്‍ ശക്തമായത്.
അഭിഷേകിന്റെ അമ്മയും സഹോദരിയുമാണ് ഐശ്വര്യയുടെ കുടുംബം തകർത്തത് എന്നാണ് ആദ്യം കേട്ട വാർത്തകൾ.
അതിനിടെയാണ് നടി നിമ്രത് കൗറുമായി അഭിഷേകിന് ബന്ധമുണ്ടെന്നും ഇതാണ് താരദമ്പതികൾക്കിടയിലെ പ്രശ്നം വഷളാക്കിയത് എന്നുമാണ് പിന്നീട് വന്ന വാർത്തകൾ.
ഇപ്പോഴിതാ നിമ്രത് കൗറിന്റെ പുതിയ പ്രതികരണം വന്നിരിക്കുകയാണ്. സിറ്റഡല്‍: ഹണി ബണ്ണി എന്ന സീരിസിന്റെ പ്രീമിയറിനിടെയാണ് നിമ്രിത് പ്രതികരിച്ചത്. "വിവാഹം കഴിക്കാത്തത് എന്താണ്" എന്ന ചോദ്യത്തിന് "ഞാൻ സിംഗിളാണ്..." എന്നാണ് താരം പ്രതികരിച്ചത്.
"സിംഗിളായി തുടരുന്ന യുവതികള്‍ക്ക് എന്റെ കൈയ്യില്‍ ചില ടിപ്സ് ഉണ്ട്. ഞാൻ സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നു.." നിമ്രിത് പറഞ്ഞു.
ഇതോടെ അഭിഷേക് ബച്ചന്റെയും നിമ്രത് കൗറിന്റെയും ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ ഇതോടെ തള്ളിക്കളയുകയാണ്.
ഇതിനിടയിൽ അഭിഷേക് ബച്ചന്റെ ആഹാരശീലത്തെക്കുറിച്ചുള്ള നിമ്രിത് പറഞ്ഞ ചില കാര്യങ്ങളും ശ്രദ്ധിക്കപെടുകയാണ്. "അഭിഷേക് ബച്ചന്റെ ഫുഡ് ഹാബിറ്റുകൾ ശ്രദ്ധിക്കേണ്ടതാണ്. ഏത് നാട്ടിലെ ഏതു റെസ്റ്റോറന്റിൽ നിന്നും എത്ര നല്ല ഫുഡ് കിട്ടുമെന്ന് അഭിഷേകിന് നന്നായിട്ടു അറിയാം..." നിമ്രിത് കൗർ പറഞ്ഞു. അഭിഷേക് ഐശ്വര്യ വിവാഹ മോചന വാർത്തകളിക്കിടയിൽ നിമ്രിത്തിന്റെ ഈ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.






