
ചേലക്കര: വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തി പി.വി. അന്‍വര്‍. ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് അന്‍വറിന് നോട്ടീസ് നല്കി ഉദ്യോഗസ്ഥര്‍ മടങ്ങി. ചട്ടലംഘനമാണ് വാര്‍ത്താസമ്മേളനം നടത്തരുത് എന്ന പറഞ്ഞിട്ടും അന്‍വര്‍ മൂമ്പോട്ടുപോയി.
ആരു തടഞ്ഞാലും താന്‍ പറയാനുള്ളത് പറയുമെന്നായിരുന്നു അന്‍വറിന്റെ മറുപടി. ചട്ടം ലംഘിച്ചിട്ടില്ലെന്നും ഭയപ്പെടുത്തേണ്ടെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകു എന്നും പറഞ്ഞു. അന്‍വറിനെതിരെ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്‍വറിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തര്‍ക്കിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ചട്ടലംഘനം എന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് വാര്‍ത്താസമ്മേളനത്തിന് അനുമതി തടഞ്ഞത്. ഇതിന് പിന്നാലെയാണ് പൊലീസിനെ വെല്ലുവിളിച്ച് അന്‍വര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.






