
വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്നെയും തന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലുടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം പാർട്ടി നടപടിക്കെതിരെ വിമർശനം നടത്തിയെന്ന് വാർത്തകൾ നിഷേധിച്ചും ദിവ്യ രംഗത്തെത്തിയിരുന്നു. പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുമെന്നാണ് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തന്റേതെന്ന പേരിൽ പാർട്ടിക്കെതിരെ പുറത്തു വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.






