
തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി മനസ്സില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോന്. ചുരുക്കം സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും പ്രേക്ഷകരുടെ ഇഷ്ട താരമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ഇന്‍സ്റ്റാഗ്രാമില്‍ താരം എപ്പോഴും ആക്റ്റീവ് ആണ്. പുതിയ ചിത്രങ്ങളും യാത്രകളും വിശേഷങ്ങളും എല്ലാം ആരാധകരും ആയി പങ്കുവെക്കാറുണ്ട്.
സംയുക്തയ്ക്ക് നേരെ ഇടയ്ക്കിടെ ഉയരുന്ന വിമര്‍ശനമാണ് തമിഴ് സൂപ്പര്‍ താരം സാമന്തയെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നത്. എന്നാല്‍ താരത്തിന്റെ ഈ ഇടെയുള്ള പല ഫോട്ടോകളും കണ്ടാല്‍ സാമന്തയാണ് പെട്ടെന്ന് തെറ്റിദ്ധരിച്ചുപോകും, അത്രയേറെ സാമ്യം ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഭൂട്ടാനിലെ ഒരു ക്ഷേത്രത്തിന് സമീപം നില്‍ക്കുന്നതാണ് താരത്തിന്റെ ഇപ്പോള്‍ വൈറല്‍ ആകുന്ന ചിത്രം.






