
മുറ’ ടീമിനെ ബ്രാന്‍ഡ് ന്യൂ ബാച്ച് എന്ന് വിശേഷിപ്പിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശേരി. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകള്‍ ഒരുപോലെ നേടി രണ്ടാം വാരത്തിലേക്ക് വിജയകരമായി കടക്കുകയാണ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ. നടി സുരഭി ലക്ഷ്മി അടക്കമുള്ളവര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്.
അതേസമയം, എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് മുറയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സുരേഷ് ബാബുവാണ് മുറയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.ഹൃദു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി, കനി കുസൃതി, കണ്ണന് നായര്‍, ജോബിന് ദാസ്, അനുജിത് കണ്ണന്, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






