Authored by Web Desk | Last updated: 26 Jan 2017, 12:49 PM | 1 min read
കോട്ടയം: നടന് ലാലു അലക്സിന്റെ മകന് ബെന്നിന് രജിസ്റ്റര്‍ വിവാഹം. കഴിഞ്ഞ ദിവസം ബെന്നും കിടങ്ങൂര്‍ കൈതവേലില്‍ ജോസിന്റെയും മിനി സിറിലിന്റെയും മകള്‍ മീനു സിറിലുമായുള്ള രജിസ്റ്റര്‍ വിവാഹം നടന്നു. മതപരമായ ആചാരമനുസരിച്ച് ഫെബ്രുവരി ആറിന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് മിന്നുകെട്ട് നടക്കും. ഫെബ്രുവരി രണ്ടിന് കുമരകം വള്ളാറപള്ളിയില്‍ വച്ചായിരിക്കും മനഃസമ്മതം.
ദുബായില്‍ ജോലി ചെയ്യുന്ന ബെന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ബ്രിട്ടണിലെ ബ്രിസ്റ്റോളില്‍ എഡ്യൂക്കേഷന്‍ ഫോര്‍ ഹെല്‍ത്ത് പ്രൊഫഷണല്‍സ് മാസ്റ്റേഴ്സ് കോഴ്സ് പഠിച്ചുകൊണ്ടിരിക്കുകയാണ് മീനു.
ലാലു അലക്സിന്റെ മൂന്നു മക്കളില്‍ മൂത്തയാളാണ് ബെന്‍. ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന വിവാഹത്തിന് താര കുടുംബം ഒരുങ്ങുകയാണ്. മലയാള സിനിമയില്‍ നിന്ന് പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.
2010ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മകൂട്ട് എന്ന ചിത്രത്തില്‍ ബെന്‍ അഭിനയിച്ചിട്ടുണ്ട്. റീമ കല്ലിങ്കലാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.