
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഔദ്യോഗിക പേജിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്. യൂസഫലിയുടെ ചിത്രത്തിനൊപ്പമായിരുന്നു പിറന്നാള്‍ ആശംസ. ‘ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ യൂസഫ് അലിക്കാ’, മോഹന്‍ലാല്‍ കുറിച്ചു.
വ്യവസായ പ്രമുഖനായ യൂസഫലിയുമായി സൗഹൃദം കൂക്ഷിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. ഇരുവരുടെ കൂടിക്കാഴ്ചയിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ക്നൈറ്റ്സ് ബ്രിഡ്ജ് സ്ട്രീറ്റില്‍ വെച്ച് മോഹന്‍ലാലും യൂസഫലിയും കണ്ടുമുട്ടുന്ന ചിത്രങ്ങളും തുടര്‍ന്ന് യൂസഫലിക്ക് ഒപ്പം മോഹന്‍ലാല്‍ കാറില്‍ സഞ്ചരിക്കുന്നതുമായ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായിരുന്നു.







