ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ആളുകള്‍ തങ്ങളുടെ ദീര്ഘദൂരയാത്രകളുമായി ബന്ധപ്പെട്ട പല അനുഭവങ്ങളും നെറ്റീസണ്‍സിനിടയില്‍ പങ്കുവയ്ക്കാറുണ്ട്. ഇവയില്‍ ഒന്നാണ് ആളുകള്‍ യാത്രകളില്‍ ടെന്റ് കെട്ടി താമസിക്കുന്നത്. കാടുകളിലേക്കും കാടുകളുടെ അടുത്തേക്കും മറ്റും യാത്ര ചെയ്യുക, ടെന്റ് കെട്ടി താമസിക്കുക എന്നതൊക്കെ വിദേശരാജ്യങ്ങളില്‍ പതിവാണ്. ഇതുമായി ബന്ധപ്പെട്ട രസകരമായത് മാത്രമല്ല ഭീതിപ്പെടുത്തുന്ന അനുഭവങ്ങളും ആളുകള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരം വീഡിയോകളും നാം കണ്ടുകാണും. അതുപോലെ ഒരു വീഡിയോയാണ് ഇതും.
ഈ വീഡിയോ എക്സില്‍ (ട്വിറ്ററില്‍) ഷെയര്‍ ചെയ്തിരിക്കുന്നത് നേച്ചര്‍ ഈസ് അമേസിങ് (Nature is Amazing ) എന്ന അക്കൗണ്ടാണ്. മിക്കവാറും പ്രകൃതിയുമായും വിവിധ ജീവജാലങ്ങളുമായും ബന്ധപ്പെട്ട വീഡിയോയാണ് ഈ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യാറുള്ളത്. ഈ വീഡിയോയും അങ്ങനെ ഒന്ന് തന്നെയാണ്. വീഡിയോയുടെ കാപ്ഷനില്‍ ചോദിച്ചിരിക്കുന്നത്, 'നിങ്ങളുടെ ടെന്റിന് മുന്നില്‍ ഈ കരടിയെ കണ്ടുമുട്ടിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും' എന്നാണ്. അതേ, ഒരാള്‍ ടെന്റിന് പുറത്ത് ശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ടത് പുറത്ത് ഒരു കരടിയെയാണ്. ഇതിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ ടെന്റിന് പുറത്തുനിന്നുള്ള ശബ്ദം കേള്‍ക്കാം. അപ്പോള്‍ ടെന്റിനകത്ത് ഉണ്ടായിരുന്ന യുവാവ് അത് തുറന്നു നോക്കുകയാണ്. തുറന്ന് നോക്കുമ്പോള്‍ കാണുന്നത് പുറത്ത് ഒരു കരടിയെയാണ്. അപ്പോള്‍ തന്നെ യുവാവ് പേടിച്ച് ടെന്റ് അടയ്ക്കുന്നത് കാണാം. അതിനെ ഓടിക്കാന്‍ യുവാവ് ശബ്ദമുണ്ടാക്കുകയും മറ്റും ചെയ്യുന്നുണ്ട്. ഒടുവില്‍ അയാള്‍ പതിയെ പുറത്തേക്കിറങ്ങി നോക്കുന്നതും കാണാം. അപ്പോള്‍ കരടിയെ അവിടെ കാണുന്നില്ല. യുവാവ് ഉടനെ തന്നെ അവിടെ നിന്നും രക്ഷപ്പെട്ടു എന്നാണ് പറയുന്നത്.

Comments