
ബിജെപിയാണ് അവസാന അഭയകേന്ദ്രം എന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടുകൂടി മാറ്റം വന്നത്, അതിന്റെ തുടക്കം കേരളത്തില്‍ നിന്നാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും സന്ദീപ് വാര്യരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുനേല്‍പ്പിന്റെ കാലമാണ് വരാന്‍ പോകുന്നത്. സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ് വാര്‍ത്തമാധ്യമങ്ങള്‍ വമ്പിച്ച പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്തത്. ഇന്നലെ പാലക്കാട് നടന്ന പരിപാടി ഇതുവരെ കാണാത്ത രീതിയിലുള്ള ആവേശമാണ് തന്നതെന്നും പികെ കുഞ്ഞാലികുട്ടി കൂട്ടിച്ചേര്‍ത്തു.
സന്ദീപിന്റെ വരവ് ദേശീയമായി പ്രാധാന്യമുള്ള ഒന്നാണ്. വിഭാഗീയമായ ചിന്തകളില്‍ മനം മടുത്തെന്ന് അദ്ദേഹം പറഞ്ഞിരുന്നു അതിനെയാണ് കോണ്‍ഗ്രസ് സ്വാഗതം ചെയ്തത്. അവസാന അഭയകേന്ദ്രം ബിജെപി അല്ല. ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും സാധിക്കൂമെന്നാണ് ഇന്ന് ഇവിടെ കുറിച്ച മാറ്റത്തിന്റെ അര്‍ത്ഥം. ഇനിയും ഒരുപാട് പേര് കോണ്‍ഗ്രസിലേക്ക് വരും അക്കാര്യത്തില്‍ ഒരു സംശയവും ഇല്ല, കുഞ്ഞാലികുട്ടി വ്യക്തമാക്കി.






