
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഗാലറിയില്‍ ഇരുന്ന് ഉറങ്ങുന്ന കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചാനലുകളിലൂടെ ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ കണ്ടപ്പോള്‍ വിഐപി ഗ്യാലറിയില്‍ ഇരുന്ന് ഉറങ്ങുന്ന മന്ത്രിയേയും ജനങ്ങള്‍ ലൈവായി കണ്ടു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ ട്രോളുകളായി ഫെയ്സ്ബുക്കിലും ട്വിറ്ററിലും പ്രചരിച്ചു തുടങ്ങി.
പരേഡിലെ വിശിഷ്ടാതിഥിയായ അബുദാബി രാജകുമാരന് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നാഹ്യനും അദ്ദേഹത്തിനൊപ്പമുള്ളവരുടെയും അരികിലിരുന്നായിരുന്നു മന്ത്രിയുടെ ഉറക്കം. അതിഥികള്‍ക്ക് അരികിലിരുന്ന ഉറങ്ങിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.






