
തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നടിയാണ് നിത്യ മേനോൻ. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സിനിമകൾ ലഭിച്ച നിത്യ കരിയറിൽ ഇടയ്ക്കിടെ ചെറിയ ഇടവേള എടുക്കാറുണ്ട്. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നിത്യക്ക് ലഭിച്ചു. ധനുഷ് നായകനായ തിരുച്ചിത്രമ്പലം ബോക്സ്ഓഫീസിൽ വൻ വിജയം നേടിയ സിനിമയാണ്. സോഷ്യൽ മീഡിയയിൽ നിത്യ മേനോൻ പങ്കുവെച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പൊതുവെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമല്ല നിത്യ മേനോൻ. വല്ലപ്പോഴുമേ പോസ്റ്റുകൾ പങ്കുവെക്കാറുള്ളൂ. താരത്തിന്റെ പുതിയ ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തുന്നത്.
ഷൂട്ടിംഗ് കഴിഞ്ഞാൽ തന്റേതായ സ്വകാര്യ ജീവിതത്തിലേക്ക് ഒതുങ്ങുന്ന പ്രകൃതമാണ് നിത്യയുടേത്. ലൈം ലൈറ്റിലേക്ക് അധികം കടന്ന് വരുന്നതിനോട് നടിക്ക് താൽപര്യമില്ല. സിനിമാ രംഗത്ത് നടക്കുന്ന പല സംഭവങ്ങളും നടി അറിയാറ് പോലുമില്ല. സിനിമകൾ പോലും താനധികം കാണാറില്ലെന്നാണ് നിത്യ പറയാറുള്ളത്.






