
കോഴിക്കോട് : സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി ഹർഷദ് (24) ആണ് മരിച്ചത്. രാവിലെയാണ് സമീപത്തെ വ്യാപാരികൾ മൃതദേഹം കണ്ടത്.
അമിതമായ ലഹരിമരുന്ന് ഉപയോഗമാണു മരണകാരണമെന്നാണു സംശയം. ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന്റെ സൂചനകൾ ലഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം തുടങ്ങി.






