
പാലക്കാട്: കേരളം ഫലം അറിയാന്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാലക്കാട് ആദ്യ മണിക്കൂറില്‍ നിലനിര്‍ത്തിയ സി. കൃഷ്ണകുമാറിന്റെ ലീഡ് കുറയുന്നു. 1000 ന് മുകളിലേക്ക് നീങ്ങിയ ലീഡ് 850 ആയി കുറഞ്ഞു.
7500 വോട്ടുകളാണ് സി. കൃഷ്ണകുമാര്‍ നേടിയത്. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ നില്‍ക്കുന്നുണ്ട്. 6700 വോട്ടുകളാണ് അദ്ദേഹത്തിന് നേടാനായിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ഇടതുമുന്നണിയില്‍ എത്തി മത്സരിച്ച പി. സരിന് 4000 വോട്ടുകള്‍ മാത്രമാണ് കിട്ടിയിരിക്കുന്നത്. അതേസമയം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ലീഡ് തുടരാന്‍ സി കൃഷ്ണകുമാറിനാകുന്നുണ്ട്.
പാലക്കാട് ഇത്തവണ പോളിംഗ് വലിയരീതിയില്‍ കുറഞ്ഞിരുന്നു. പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 20 റൗണ്ടുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 14 റൗണ്ടുകളാണ് ഉള്ളത്. പാലക്കാട് രണ്ടാം റൗണ്ടിലേക്ക് എണ്ണല്‍ കടന്നിരിക്കുകയാണ്.






