
ന്യൂഡല്‍ഹി; മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിക്ക് കനത്ത പരാജയം നേരിട്ടത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ഫലങ്ങള്‍ അപ്രതിക്ഷിതമാണെന്നും വിശദമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. എന്നാല്‍ മഹാവികാസ് അഘാഡിയെ പിന്തുണച്ച സംസ്ഥാനത്തെ എല്ലാം വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
ഇന്‍ഡ്യ മുന്നണിക്ക് വലിയ ജനവിധി നല്‍കിയ ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു. വിജയത്തിന് മുഖ്യമന്ത്രി ഹേമന്ത് സോറനും കോണ്‍ഗ്രസിന്റെയും ജെ എം എമ്മിന്റെയും എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങളും ആശംസിച്ചു. ഭരണഘടനയോടൊപ്പം ജലവും വനവും ഭൂമിയും സംരക്ഷിച്ചതിന്റെ വിജയം കൂടിയാണ് ഇന്‍ഡ്യ സഖ്യത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് മഹാവികാസ് അഘാഡി നേരിട്ടത്. ഉദ്ധവ് താക്കറെ പക്ഷ ശിവസേനയെയും ശരദ് പവാര്‍ പക്ഷ എന്‍ സി പിയേയും പിന്നിലാക്കിയാണ് ഏക്‌നാഥ് ഷിന്‍ ഡെ പക്ഷ ശിവസേനക്കും അജിത് പവാര്‍ പക്ഷ എന്‍ സി പിക്കും വലിയ വിജയം നേടിയത്.






