
ജിദ്ദ: ഐപിഎല്‍ താരലേലലത്തില്‍ ഇഷാന് കിഷനെ കൈവിട്ടു മുംബൈ ഇന്ത്യന്‍സ് . 11.25 കോടിക്കാണ് ഇഷാനെ, സണ്‍റൈസേഴ്സ് ഹൈദരാബാദ് പൊക്കിയത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. മുംബൈ തുടക്കത്തില്‍ ശ്രമിച്ചെങ്കിലും പിന്നീട് ആവേശം കാണിച്ചില്ല.
ട്രെന്റ് ബോൾട്ടിനെ 12.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് തിരികെ എത്തിച്ചു . ന്യൂസിലാൻഡ് പേസർ ട്രെന്റ് ബോൾട്ടിനെ 12.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമുകളാണ് ബോൾട്ടിനായി മത്സരിച്ചത്.





