
തെന്നിന്ത്യന്‍ സിനിമാലോകത്തു ഏറെക്കാലമായി തിളങ്ങി നില്ക്കുന്ന താരമാണ് സമാന്ത റൂത്ത് പ്രഭു. കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നതിനെക്കാള്‍ മൂര്‍ച്ചയോടെ സ്വകാര്യ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വിഷമങ്ങളും നേരിട്ട താരം കൂടിയാണ് സാമന്ത. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമാണ് സമാന്ത തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം ചെയ്തത്. പക്ഷേ ഇവര്‍ പിന്നീട് വിവാഹമോചിതരായി. വലിയൊരു ആഘാതം തന്നെയായിരുന്നു സാമന്തയ്ക്കത്. പിന്നീട് ചില ആരോഗ്യപ്രശ്നങ്ങളും താരത്തെ ബാധിച്ചിരുന്നു.
താരത്തിന്റെ ഏറ്റവും പുതിയ ത്രില്ലർ സീരിസായ സിറ്റാഡല്‍; ഹണി ബണ്ണിയുടെ വിജാഘോഷത്തിലാണ് സമാന്ത. അതിന്റെ പ്രൊമോഷനു വേണ്ടി സഹതാരം വരുണ്‍ ധവാനൊപ്പം താരം മിക്ക അഭിമുഖങ്ങളിലും പങ്കെടുക്കുന്നുമുണ്ട്.
ഇപ്പോളിതാ താരം പങ്കെടുത്ത ഒരു പ്രൊമോഷൻ പരിപാടിയില്‍ മുൻ ഭർത്താവായിരുന്നു നാഗചൈതന്യയെ പരിഹസിക്കുന്നൊരു വീഡിയോ വൈറലായിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലെ ചാറ്റ് ഷോയില്‍ സഹതാരമായ വരുണ്‍ധവാനുമായി സംസാരിക്കുന്നതതിനിടെയാണ് സമാന്ത മുൻ ഭർത്താവിനെ കുത്തി സംസാരിച്ചത്. ‘‘തികച്ചും ഉപയോഗശൂന്യമായ ഒരു കാര്യത്തിനായി നിങ്ങള്‍ ചെലവഴിച്ച ഏറ്റവും പരിഹാസ്യമായ തുക ഏതാണ്?’’ എന്നാണ് വരുണ്‍ ധവാന് ചോദിച്ചത്. ‘‘എന്റെ എക്സിന് നല്കിയ വിലയേറിയ സമ്മാനങ്ങള്‍ക്ക് വേണ്ടി...’’ എന്നായിരുന്നു സമാന്തയുടെ മറുപടി. ‘‘എത്രയായിരുന്നു’’ എന്നും വരുണ്‍ ചോദിച്ചു, ‘‘കുറച്ചധികം...’’ എന്നും താരം മറുപടി പറഞ്ഞു. എന്നാണ് താരം മറുപടി നല്‍കിയത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ ഒരു വിവാഹനിശ്ചയമായിരുന്നു നാഗചൈതന്യയുടേതും ശോഭിത ധൂളിപാളയും. ഇവരുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയിലുടെ ട്രെന്‍ഡിംഗായിരുന്നു. ഇവരുടെ വിവാഹം ഉടനെയുണ്ടാകുമെന്നും സൂചനകളുണ്ട്. നാഗചൈതന്യയുടെ വിവാഹം നടക്കാനിരിക്കെ സമാന്തയുടെ മറുപടി വൈറലായിരിക്കുകയാണ്.
2017-ല്‍ ഗോവയില്‍ രണ്ടുദിവസം നീണ്ടുനിന്ന ആഢംബര ചടങ്ങിലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. എന്നാല്‍ 2021-ല്‍ നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇവര്‍ വേർപിരിഞ്ഞു. എങ്കിലും എന്തുകൊണ്ടാണിവര്‍ പിരിഞ്ഞതെന്ന് രണ്ടാളും തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോഴും വിവാഹത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും പറയുമ്പോള്‍ സമാന്ത ഇമോഷണലായി മാറാറുണ്ട്. എന്നാല്‍ സമാന്ത സിറ്റാഡല്‍: ഹണി ബണ്ണിയുടെ സംവിധായകൻ രാജ് നിദിമോരുവുമായി ഡേറ്റിംഗിലാണെന്ന് അഭ്യൂഹമുണ്ട്.






