
സോഫ്റ്റ്വയർ എൻജിനീയറായിരുന്ന ആല്‍ഫി പഞ്ഞിക്കാരൻ ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. ചെറിയ വേഷങ്ങളിലൂടെ മുന്‍നിരയിലെത്തിയ നടിയായ ആല്‍ഫി സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരം പങ്കിടുന്ന ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ താരം ബോൾഡായ ഫോട്ടോഷൂട്ട് പങ്കിട്ടിരിക്കുകയാണ്. ഫോട്ടോഷൂട്ടുകളില്‍ ബോള്‍ഡ് ലുക്കിലെത്തി ഇതിനു മുൻപും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ ഓപ്പൺ ലുക്ക് ഷർട്ടിലാണ് താരം എത്തിയിരിക്കുന്നത്. ഗ്ലാമർ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രം വൈറലാകുകയാണ്. "നിങ്ങളുടെ സ്നേഹം അന്ധമായിരിക്കട്ടെ, എന്നാൽ നിങ്ങളുടെ വിശ്വാസമല്ല..." എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
സണ്‍ഡേ ഹോളിഡേ, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി, സിഗ്നേച്ചർ എന്നീ സിനിമകളിൽ താരം ശ്രദ്ധേമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. യുവനടിമാരില്‍ ശ്രദ്ധേയയായ താരം ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറത്തിൽ പ്രധാന കഥാപാത്രമായ കല്ലുവിന്റെ അമ്മ സൗമ്യയായി അഭിനയിച്ചു കൈയടി നേടിയിരുന്നു. നൂറ് കോടി ക്ലബില്‍ ഇടം നേടിയ സിനിമയിലെ ആല്‍ഫിയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്.
നാടൻ വേഷങ്ങളിലൂടെ കണ്ടു പരിചയിച്ച താരത്തിന്റെ ആരിഫ് എ.കെ എടുത്ത ഗ്ലാമർ മേക്കോവർ ചിത്രങ്ങള്‍ ട്രെൻഡിംഗ് ആകുകയാണ്.






