
തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് വിവാഹത്തിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ കീര്‍ത്തിയുടെ പിതാവും നിര്‍മാതാവുമായ സുരേഷ് കുമാര്‍ അത് സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് തന്റെ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി.
ആന്റണിക്കൊപ്പം പടക്കം പൊട്ടിക്കുന്നതിന്റെ ചിത്രമാണ് കീര്‍ത്തി പോസ്റ്റ് ചെയ്തത്. 15 വര്‍ഷത്തെ പ്രണയം ആഘോഷിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. '15 വര്‍ഷം ഇനിയും എണ്ണിക്കൊണ്ടിരിക്കുന്നു. എന്നും ഇങ്ങനെയായിരുന്നു ആന്റണി കീര്‍ത്തി'. എന്നാണ് താരം കുറിച്ചത്.
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഞാന്‍ സന്തോഷം നൃത്തം വെക്കുകയാണ് എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്. തൃഷ കൃഷ്ണ, മാളവിക മോഹനന്, നസ്രിയ, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങളെല്ലാം പോസ്റ്റിനു താഴെ കമന്റുമായി എത്തി.






