
ബോളിവുഡില്‍ അടുത്തിടെയായി വിവാഹമേളമാണ്. പലരും തങ്ങളുടെ പ്രണയം തുറന്നു പറയുകയും ജീവിതപങ്കാളിയായി അവരെ കൂടെക്കൂട്ടുകയും ആരും കൊതിക്കുന്ന വിവാഹാഘോഷങ്ങള്‍ നടത്തുകയും ചെയ്യുകയാണിപ്പോള്‍. അക്കൂട്ടത്തില്‍ ഏറ്റവും ട്രെന്‍ഡിംഗാകുന്നത് കഴിഞ്ഞ ദിവസം വിവാഹിതരായ ബോളിവുഡ് തെന്നിന്ത്യന്‍ താരങ്ങളായ അദിതി റാവു ഹൈദരിയുടെയും സിദ്ധാർത്ഥിന്റെയും വിവാഹ ആഘോഷങ്ങളാണ്.
ഇപ്പോഴിതാ വിവാഹ ചടങ്ങിൽ നിന്ന് സ്വപ്നതുല്യമായ ചിത്രങ്ങളുടെ ഒരു പുതിയ കൂട്ടം ഇവര്‍ പങ്കിട്ടിരിക്കുകയാണ്.
‘‘ജീവിതത്തിൽ മുറുകെ പിടിക്കാനുള്ള ഏറ്റവും നല്ല കാര്യം പരസ്പരം ആണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അദിതിറാവു ഹൈദരിയും സിദ്ധാര്‍ത്ഥും തങ്ങളുടെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ചിത്രങ്ങൾ ത്രോബാക്ക് ആണോ അതോ അടുത്തിടെ നടന്ന ഒരു പുതിയ ചടങ്ങിലേതാണോ എന്ന് ദമ്പതികൾ വ്യക്തമാക്കിയിട്ടില്ല.
ബിഷൻഗഡിലെ (രാജസ്ഥാൻ) ആലില ഫോർട്ടിലെ മനോഹരമായ സ്ഥലത്താണ് ചിത്രങ്ങൾ എടുത്തത്. സബ്യസാചി മുഖർജിയുടെ ചുവന്ന ലെഹംഗയാണ് അദിതി ധരിച്ചിരുന്നത്.അതിനൊപ്പം തന്നെ വലിയ ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്. നിരവധി കരകൗശല പാറ്റേണുകൾ ഫീച്ചർ ചെയ്യുന്ന ബോർഡ് എംബ്രോയ്ഡറി താഴ്ഭാഗത്ത് വരുന്ന ലെഹംഗയ്ക്കൊപ്പം ചുരി സ്ലീവുള്ള ചോളിയാണ് ധരിച്ചിരിക്കുന്നത്. ഒപ്പം മിനുസമാർന്ന സ്വർണ്ണ ബോർഡറുള്ള ഓർഗൻസ ദുപ്പട്ട ധരിച്ചിട്ടുണ്ട്. ചുവന്ന ബ്രൈഡൽ ലെഹംഗയുടെ ലാളിത്യം കൂട്ടാനായി പച്ച-കല്ല് തുള്ളികൾ കൊണ്ട് നിർമ്മിച്ച സ്വർണ്ണ നിറത്തിലുള്ള ഒരു വലിയ ചോക്കര്‍ നെക്ലെസ്സും താരം ധരിച്ചിട്ടുണ്ട്. ഒപ്പം മാച്ചിംഗ് സ്റ്റേറ്റ്മെൻ്റ് ജുംകികളും ഒരു മാതാപഠിയും മാംഗ് ടീക്കയും അണിഞ്ഞിട്ടുണ്ട്. ഒരു നാഥും ഒരു കൂട്ടം മോതിരങ്ങളും ചേർത്ത് അദിതിയുടെ ബ്രൈഡൽ ലുക്കിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്.
സിദ്ധാർത്ഥും സബ്യസാചി ഷെര്‍വാണിയാണ് ധരിച്ചിരിക്കുന്നത്. കുർത്തയും ചുരിദാറും സിൽക്ക് കൊണ്ടുള്ള ഷെര്വാണിയാണത്. വെള്ളി ബട്ടണുകൾ ഉപയോഗിച്ച് കുർത്തയ്ക്ക് ഇരട്ടി ഭംഗി നല്‍കുന്നുണ്ട്. വെളുത്ത നിറമുള്ള ഓർഗൻസ ഷാളും രാജ്പുതനയെ കൊണ്ടുവരാൻ സിദ്ധാർത്ഥ് ഒന്നിലധികം പാളികളുള്ള മുത്ത് അലങ്കരിച്ച ഹാറും ചേർത്തിട്ടുണ്ട്.
.






