
ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തില്‍ പോലീസും ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പ്രശാന്ത് വിഹാര്‍ ഏരിയയിലെ പിവിആര്‍ സിനിമാ ഹാളിന് സമീപം ഇന്ന് രാവിലെ 11.48 ഓടെ സ്ഫോടനമുണ്ടായത്.
ശബ്ദം കേട്ടു പോലീസും ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ ഒരു സംഘം സ്്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുന്നു. സ്ഫോനത്തില്‍ പോലീസും ഫോറന്‍സികും പരിശോധന തുടരുകയാണ്.
പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഇത്. സ്ഫോടനത്തില്‍ സ്കൂളിന്റെ മതില് തകര്‍ന്നെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാര്‍ക്കിന്റെ അതിര്‍ത്തി ഭിത്തിക്ക് സമീപമാണ് ഇന്നത്തെ സ്ഫോടനം ഉണ്ടായത്, സ്ഥലത്ത് ഒരു വെളുത്ത പൊടി പോലെയുള്ള പദാര്‍ത്ഥം അന്വേഷകര്‍ ശ്രദ്ധിച്ചു. സ്കൂളില്‍ സ്ഫോടനം നടന്ന സ്ഥലത്തുനിന്നും സമാനമായ പൊടി പദാര്‍ത്ഥം കണ്ടെത്തി.






