
മലയാളത്തിൽ അഭിനയ അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് നയൻതാര. സിനിമകളിലെ ട്വിസ്റ്റും ടേണും പോലെ സംഭവബഹുലമാണ് താരത്തിന്റെ വ്യക്തിജീവിതവും.
അടുത്തിടെ താരം പുറത്തിറങ്ങിയ വിവാഹവുമായി ബന്ധപ്പെട്ട 'നയന്‍താര: ബിയോണ്ട് ദ ഫെയ്റി ടെയ്ല്' എന്ന ഡോക്യുമെന്ററി വഴി വീണ്ടും വാർത്തകളിലും വിവാദങ്ങളിലും നിറയുകയാണ് താരം.
കോളിവുഡിനെ ഞെട്ടിച്ച നയൻതാര – ധനുഷ് താരപ്പോരിനാണ് ഡോക്യുമെന്ററി കാരണമായിരിക്കുന്നത്.ധനുഷ് നിർമ്മിച്ച നാനും റൗഡി താനിലെ 3 സെക്കൻഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലവില്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇപ്പോഴിതാ അതിനിടിയിൽ 'നയന്‍താര: ബിയോണ്ട് ദ ഫെയ്റി ടെയ്ല്' ഡോക്യുമെന്ററിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നോവലിസ്റ്റ് ശോഭ ഡേ രംഗത്തെത്തിയിരിക്കുകയാണ്.
വിവാഹ ഫൂട്ടേജ് പണം സമ്പാദിക്കാന്‍ ഉപയോഗിച്ചതിന് നയന്‍താരക്കെതിരെ നിശീത വിമർശനമാണ് ശോഭ ഡേ ഉയർത്തിയിരിക്കുന്നത്.
"നെറ്റ്ഫ്ളിക്സില്‍ എന്ന ചിത്രത്തിന്റെ പ്രൊമോ കാണുന്നത് വരെ 'ലേഡി സൂപ്പര്‍ സ്റ്റാര്‍' നയന്‍താരയുടെ മെഗാ സ്റ്റാര്‍ പവറിനെ കുറിച്ച് തനിക്ക്അറിയില്ലായിരുന്നു എന്നതടക്കം ശോഭ ഡേ കുറിച്ചിട്ടുണ്ട്.
"ലേഡി സൂപ്പര്‍സ്റ്റാര്‍’ നയന്‍താരയുടെ മെഗാ പവറിനെ കുറിച്ച് നെറ്റ്ഫ്ലിക്സിലെ ബിയോണ്ട് ദ് ഫെയറിടെയ്ലിന്റെ പ്രമോ കാണുന്നത് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ഡോക്യുമെന്ററിയിലെ 45 മിനിറ്റ് വരെയെങ്കിലും ഞാന്‍ കണ്ടത്. നയന്‍താരയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേതെങ്കിലും എന്നെ ആ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്തുമെന്ന് ഞാന്‍ കരുതി.
എന്തൊക്കെയായിരുന്നു.. നയന്‍സ് വശ്യതയോടെ, വ്യക്തമായി, കൃത്യമായി സംസാരിക്കുന്നു.. ബ്ലാ.. എന്ത് നാശമാണിത്. എന്തായാലും ഇതിന് പിന്നാലെ ബാക്കി താരങ്ങളും അവരുടെ വിവാഹ വിഡിയോ ദൃശ്യങ്ങള്‍ ഇതുപോലെ വിറ്റ് കാശാക്കിക്കോളും. അവര്‍ക്കിതിന് നല്ല പണം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു..." ശോഭ ഡേ തുറന്നടിച്ച.






