ചണ്ഡീഗഡ്: റീല്‍സ് ചിത്രീകരിക്കാന്‍ സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് തിരക്കേറിയ മാര്‍ക്കറ്റിലെത്തിയ യുവാവിനെ വളഞ്ഞിട്ട് തല്ലി ജനം. ഹരിയാനയിലെ പാനിപ്പത്തിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കാനായാണ് സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് യുവാവ് മാര്‍ക്കറ്റിലെത്തിയത്.
തുടര്‍ന്ന് വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. ഉള്‍വസ്ത്രം ധരിച്ചെത്തിയ യുവാവിനെ മര്‍ദിക്കുന്നതും തന്നെ വിട്ടയയ്ക്കണമെന്ന് യുവാവ് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. യുവാവിനോട് മാര്‍ക്കറ്റില്‍നിന്ന് മടങ്ങാന്‍ വ്യാപാരികള്‍ ആദ്യം ആവശ്യപ്പെട്ടെന്നാണ് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞത്.
ഇത്തരം വേഷം ധരിച്ച് പൊതുസ്ഥലത്ത് വരുന്നത് അനുചിതമാണെന്നും വ്യാപാരികള്‍ പറഞ്ഞു. എന്നാല്‍, താന്‍ ആദ്യമായല്ല ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുന്നത് എന്നായിരുന്നു യുവാവിന്റെ പ്രതികരണം.
സാമൂഹിക മാധ്യമങ്ങളില്‍ വളരെ ജനപ്രിയനാണെന്നും തന്റെ കാഴ്ചക്കാര്‍ക്ക് അത്തരം വീഡിയോകള്‍ ഇഷ്ടമാണെന്നും യുവാവ് പറഞ്ഞു.
ഇതിനുപിന്നാലെയാണ് വ്യാപാരികളും നാട്ടുകാരും യുവാവിനെ കൈകാര്യം ചെയ്തത്. ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്കിയശേഷമാണ് യുവാവിനെ പോകാന്‍ അനുവദിച്ചത്.

Comments