
മലയാളം ബിഗ് ബോസ് സീസണുകളിലൂടെ സെലിബ്രിറ്റികളായി മാറുന്ന ഒരുപാട് പേരുണ്ട്. അക്കൂട്ടത്തില്‍ ഇക്കഴിഞ്ഞ ബിഗ് ബോസിലൂടെ ഏറെ സുപരിചിതമായി മാറിയ രണ്ടു പേരാണ് ജാസ്മിൻ ജാഫറും ഗബ്രി ജോസും. തുടക്കത്തില്‍ ജാസ്മിന് ഏറെ ആരാധകരുണ്ടായിരുന്നെങ്കിലും തന്റെ പെരുമാറ്റത്തിലൂടെ വിമര്‍ശനപ്പെരുമഴയും ജാസ്മിന് നേടി. മത്സരിക്കാനെത്തിയ ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഏറെ വിവാദങ്ങള്‍ വന്നിരുന്നു. സീസണ് കഴിയുന്നതു വരെ ഇരുവരും തമ്മില്‍ ഏത് രീതിയിലുള്ള ബന്ധമാണെന്ന് പ്രേക്ഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൂടുതല്‍ പേരും അത് പ്രണയമാണെന്ന് വിശ്വസിച്ചിരുന്നു. അതേ കുറിച്ച് ഹൗസില്‍ വെച്ച് അവതാരകൻ മോഹൻലാല്‍ ചോദിച്ചപ്പോള്‍ ക്ലാരിറ്റി ഇല്ലായ്മയാണ് ഞങ്ങളുടെ ക്ലാരിറ്റി എന്നാണ് ഇരുവരും മറുപടി നല്‍കിയത്.
ഇപ്പോഴിതാ ബിഗ് ബോസ് സീസണ് അവസാനിച്ച് അഞ്ചിലധികം മാസം പിന്നിടുമ്പോള്‍ തങ്ങളുടേത് ഏത് തരത്തിലുള്ള ബോണ്ടാണെന്നതിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ജാസ്മിനും ഗബ്രിയും. ജാസ്മിന്റെ യുട്യൂബ് ചാനലില്‍ പങ്കിട്ട പുതിയ വീഡിയോയിലാണ് ഇരുവരും വ്യക്തവും കൃത്യവുമായ മറുപടി നല്‍കിയത്.
‘‘ആദ്യമായി പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ അടുക്കുമോയെന്ന് പോലും തോന്നിയില്ല. പിന്നീട് ഓരോ ഗെയിം കഴിയുന്തോറും അടുപ്പം വന്നു. പിന്നെ ഷോ ഞങ്ങളെ അടുപ്പിക്കാൻ നോക്കിയിട്ടുണ്ട്. ഞാൻ ജാസ്മിനോട് പറഞ്ഞ എല്ലാ കാര്യങ്ങളും ടെലികാസ്റ്റ്ചെയ്തിരുന്നുവെങ്കില് എനിക്ക് ഇത്ര നെഗറ്റീവ് വരില്ലായിരുന്നു. ഫ്രണ്ട്ഷിപ്പിന് മുകളില്‍ ഒരു ഇഷ്ടം ജാസ്മിനോട് എനിക്ക് തോന്നിയിരുന്നു.
ഇനി പറയാൻ പോകുന്നതാണ് നിങ്ങള്‍ക്കുള്ള ഞങ്ങളുടെ ക്ലാരിറ്റി. ഞങ്ങള്‍ രണ്ടുപേരും രണ്ട് ബാഗ്രൗണ്ടില്‍ നിന്നും വരുന്ന ആളുകളാണ്. ഞങ്ങളുടേത് രണ്ട് റിലീജിയണാണ്. പക്ഷെ ഇതൊന്നും കൊണ്ടല്ല ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഞങ്ങള്‍ തമ്മില്‍ ആദ്യം മുതലുള്ള ഒരു ബോണ്ടിങ്ങുണ്ട്.
ഫ്രണ്ട്ഷിപ്പുണ്ട്. അതാണ് ഞങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. റിലേഷൻഷിപ്പിലേക്ക് ആ ബോണ്ടിനെ കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. പ്രണയം ഞങ്ങള്‍ക്ക് രണ്ടുപേർക്കും പ്രാക്ടിക്കലല്ല. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്.
പോരാത്തതിന് ഞങ്ങള്‍ സെയിം ക്യാരക്ടറുമാണ്. അതിനാല്‍ റിലേഷൻഷിപ്പുമായി മുന്നോട്ട് പോകാനാവില്ല. ഞങ്ങള്‍ക്ക് ഫാമിലി വളരെ ഇംപോർട്ടന്റാണ്. അവരെ വിഷമിപ്പിക്കാൻ കഴിയില്ല. ഇപ്പോഴുള്ള സ്നേഹവും കരുതലും ഇഷ്ടമുള്ളയാളെന്ന രീതിയിലാണ്. ഞങ്ങള്‍ തമ്മില്‍ വളരെ സ്പെഷ്യലായ ഡീപ്പായ ഫ്രണ്ട്ഷിപ്പാണുള്ളത്. ബൗണ്ടറി ഞങ്ങള്‍ക്ക് അറിയാം അത് കടന്ന് പോകില്ല. നിങ്ങളെ ഞങ്ങള്‍ വിഷമിപ്പിക്കില്ലെന്ന് കുടുംബത്തോട് പറഞ്ഞിട്ടുണ്ട്...’’ ജാസ്മിനും ഗബ്രിയും പറയുന്നു.






