
വെള്ളിത്തിരയില്‍ തിളങ്ങി നില്ക്കുന്ന താരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. കുഞ്ഞാറ്റയുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് തന്നെ വൈറലാകാറുണ്ട്.
സ്നേഹത്തോടെ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ തന്റെ അമ്മയുടെയും അച്ഛന്റെയും പാത പിന്തുടര്ന്ന് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ തേജയുടെ ജന്മദിനത്തിൽ ആശംസകൾ നേരുകയാണ് അച്ഛൻ മനോജ് കെ ജയൻ.
"എന്റെ പൊന്നുമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ.. ദൈവം അനുഗ്രഹിക്കട്ടെ എന്നും…എപ്പോഴും..." എന്ന ഹൃദയസ്പർശിയായ ക്യാപ്ഷനൊപ്പമാണ് മനോജ് കെ ജയൻ മകൾ തേജലക്ഷ്മിക്ക് ജന്മദിനാശംസകൾ കുറിച്ചിരിക്കുന്നത്. ഒപ്പം മകളുടെ കുഞ്ഞുനാൾ മുതലുള്ള ചിത്രങ്ങൾ കൊളാഷായും താരം പങ്കുവച്ചിട്ടുണ്ട്.






