
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അദിതി രവി. ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദിതി നിരവധി ചിത്രങ്ങളില്‍ നായികയായും സഹനടിയായും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അദിതി. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ അദിതി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്. കറുത്ത സ്യൂട്ട് ധരിച്ചാണ് അദിതി എത്തുന്നത്. താരത്തിന്റെ ഗ്ലാമറസ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഒരു ബട്ടണ്‍ മാത്രമിട്ടാണ് അദിതി കോട്ട് ധരിച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരമെത്തുന്നത്.
കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. കമന്റിട്ടവരില്‍ ആരാധകര്‍ മാത്രമല്ല താരങ്ങളുമുണ്ട്. രസകരമായ കമന്റുകളാണ് താരങ്ങള്‍ പങ്കുവെക്കുന്നത്.
വേണ്ട വേണ്ട വേണ്ട എന്നായിരുന്നു അനുശ്രീയുടെ കമന്റ്. അനുശ്രീയും അദിതിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. അദിതി അനുശ്രീയ്ക്ക് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.ഡിസംബര്‍ ആയിട്ട് അദിതി ദേവോ ഭവ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിനും അതിഥി മറുപടി നല്‍കുന്നുണ്ട്. ഹൈ ഫൈവ് ആയിരുന്നു അദിതിയുടെ മറുപടി.
തന്റെ ഫോട്ടോഷൂട്ടിന്റെ ബിടിഎസ് ചിത്രങ്ങളും അദിതി പങ്കുവച്ചിട്ടുണ്ട്. നേരത്തെ അദിതി യുടെ ടൈറ്റാനിക് ലുക്കിലുള്ള ഫോട്ടോഷൂട്ടും വൈറലായിരുന്നു.ഹണ്ട് ആണ് അദിതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അദിതിയുടേതായി അണിയറയിലുള്ളത്.






