
പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്ന നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
മന്ത്രി എംബി രാജേഷും അളിയനും നടത്തിയ നാടകമാണിതെന്നും പെട്ടി നാടകം പൊളിഞ്ഞെന്നും രൂക്ഷഭാഷയിൽ അദ്ദേഹം വിമര്‍ശിച്ചു. എംബി രാജേഷ് പൊതുജനത്തോട് മാപ്പ് പറയണമെന്നും വി ഡി സതീശൻ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നായിരുന്നു വിഷയത്തിൽ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന് പ്രതികരിച്ചത്.
പോലീസിന് ഈ സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട് പോകാനാകില്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.






