
കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. സംഭവത്തില്‍ ആറ്റിപ്ര സ്വദേശിയായ മോഹനനെ (55) അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ സഹീർ ഷായും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ജാഫർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ഷിജിൻ, സുധീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സജിത എന്നിവരാണ് പിശോധനകള്‍ക്ക് നേത്യത്വം നല്‍കിയത്.
ഏതാനും ദിവസം മുമ്പ് നടന്ന മറ്റൊരു സംഭവത്തിൽ വിദേശമദ്യം വാങ്ങി കൃത്രിമമായി അളവ് വര്‍ധിപ്പിച്ച്, അമിത വില വാങ്ങി വില്‍പ്പന നടത്തുന്ന വയോധികനെ വയനാട്ടിൽ എക്‌സൈസ് സംഘം പിടികൂടിയിരൃന്നു.






