
ഉത്തര്‍പ്രദേശിലെ ബറേലി-പിലിഭിത് സംസ്ഥാന പാതയില്‍ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ കനാലില്‍ വീണു. റോഡിന്റെ ഒലിച്ചുപോയ ഭാഗത്തിലൂടെ സഞ്ചരിച്ചതാണ് വാഹനമാണ് കനാലില്‍ പതിച്ചത്. ദിവ്യാൻഷു സിംഗ് എന്നയാളും മറ്റ് രണ്ട് പേരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്താനായി. വാഹനം ക്രെയിൻ ഉപയോഗിച്ചാണ് കനാലില്‍ നിന്ന് പുറത്തെടുത്തത്.
അപകടം നടന്നായി വിവരം ലഭിച്ച് ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയെന്ന് പോലീസ് പറഞ്ഞു. ആർക്കും കാര്യമായ പരിക്കില്ല. ഇവരുടെ കാർ ക്രെയിൻ ഉപയോഗിച്ചാണ് കനാലിൽ നിന്ന് പുറത്തെടുത്തത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പിലിബിത്തിലേക്കുള്ള യാത്രയിലാണ് ഇവര്‍ അപകടത്തിൽപ്പെട്ടതെന്നും പോലീസ് പറഞ്ഞു.






