തെന്നിന്ത്യന്‍ സിനിമാലോകവും ആരാധകരും ഏറെ കാത്തിരുന്ന വിവാഹം നടന്നു. അഭിനേതാക്കളായ നാഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹത്തിന്റെ സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ചത് നാഗചൈതന്യയുടെ പിതാവായ നാഗാർജുന അക്കിനേനിയാണ്. വൈകാരികമായ കുറിപ്പിനൊപ്പമാണ് താരം വിവാഹചിത്രങ്ങള്‍ പങ്കിട്ടത്.
‘‘ശോഭിതയും ഛായയും ഒരുമിച്ച് ഈ മനോഹരമായ അദ്ധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. എന്റെ പ്രിയപ്പെട്ട ഛായയ്ക്ക് അഭിനന്ദനങ്ങൾ, ഒപ്പം ഞങ്ങളുടെ കുടുംബത്തിലേക്ക് പ്രിയ ശോഭിതയെ സ്വാഗതം ചെയ്യുന്നു. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ടുവന്നു...
അക്കിനേനി നാഗേശ്വര റാവു ഗാരുവിന്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴില്‍ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോള്‍ അത് കൂടുതല്‍ ആഴത്തിലുള്ള അർത്ഥമുള്ളതായി...ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിന്റെ സ്നേഹവും മാർഗദർശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു.... ഇന്ന് ഞങ്ങളുടെ മേൽ വർഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് ഞാൻ ഹൃദയത്തില്‍ നിന്നുള്ള നന്ദി പറയുന്നു...’’ എന്നാണ് നാഗാര്‍ജ്ജുന പറയുന്നത്. ശോഭിതയേയും നാഗചൈതന്യയേയും ചേർത്ത് പിടിച്ച് നില്‍ക്കുന്ന നാഗാർജുനയേയും ചിത്രങ്ങളില്‍ കാണാം.

ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. നാഗചൈതന്യയുടെ മുത്തച്ഛനും നടനുമാണ് അക്കിനേനി നാഗേശ്വര റാവു. ബഞ്ചാര ഹില്‍സിലാണ് 22 ഏക്കർ വിസ്തൃതില്‍ പടർന്ന് കിടക്കുന്നതാണ് അന്നപൂര്‍ണ സ്റ്റുഡിയോ.
കൈയിലും കഴുത്തിലുമൊക്കെ നിറയെ ആഭരണങ്ങളും സ്വര്‍ണ്ണ നിറത്തിലുള്ള പട്ടുസാരിയും അണിഞ്ഞ് രാജകീയ പ്രൗഢിയിലായിരുന്നു ശോഭിത. പരമ്പരാഗ തെലുങ്ക് വരനായിട്ടായിരുന്നു നാഗചൈതന്യയുടെ എന്‍ട്രി. തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അക്കിനേനി-ദഗുബാട്ടി കുടുംബാംഗങ്ങളും തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രമുഖരുമെല്ലാം ചടങ്ങിലുണ്ടായിരുന്നു.
രാം ചരണ്‍, ഉപാസന, മഹേഷ് ബാബു, നമ്രത ശിരോദ്കർ, ജൂനിയർ എൻടിആർ, എസ്‌എസ് രാജമൗലി, പ്രഭാസ്, ചിരഞ്ജീവി, സുരേഖ എന്നിവരടങ്ങുന്ന സിനിമാപ്രവര്‍ത്തകരും ചടങ്ങിലെത്തിയിരുന്നു.
ആരാധകര്‍ ആശംസകമന്റുകളും വധുവരന്മാരുടെ ലുക്കിനെക്കുറിച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ശോഭിതയുടെ വെഡ്ഡിങ് ലുക്ക് കണ്ട് പൊന്നിയൻ സെല്‍വനിലെ കുന്ദവൈയെ ഓർമ വന്നു, രണ്ടുപേരും ഒരുമിച്ചുള്ള യാത്ര തുടങ്ങുവെന്നതിന് സന്തോഷം’ എന്നതടക്കമാണ് കമന്റുകള്‍.
എന്നാല്‍ വിവാഹ ചിത്രങ്ങള്‍ക്ക് ആശംസകളെക്കാള്‍ വിമർശനങ്ങള്‍ വരുന്നുണ്ട്. ഇവര്‍ തമ്മിലുള്ള വിവാഹം ഒരേ സമയം ആരാധകര്‍ക്ക് സന്തോഷവും ചെറിയ തോതില്‍ സങ്കടവും നല്‍കുന്നതാണ്. സമാന്തയുടെ സങ്കടവും പലരും കുറിക്കുന്നുണ്ട്. നാഗചൈതന്യയുടെ മുൻ ഭാര്യ സാമന്തയേയും കമന്റ് ബോക്സില്‍ ആരാധകർ ടാഗ് ചെയ്യുന്നുണ്ട്.
സാമന്തയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചശേഷമാണ് നാഗചൈതന്യ ശോഭിതയുമായി പ്രണയത്തിലായത്. ഈ വർഷം ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ്. സാമന്തയുമായുള്ള നാഗചൈതന്യയുടെ വിവാഹം തെലുങ്ക് ആചാര പ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമായിരുന്നു അന്ന് നടന്നത്.

Comments