
നടനും സഹ സംവിധായകനും നടി നസ്രിയയുടെ സഹോദരനുമായ നവീൻ നസീമിന്റെ വിവാഹനിശ്ചയമായിരുന്നു ഇന്നലെ. വളരെ ലളിതമായ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
ഇപ്പോഴിതാ, നവീന്റെ വധുവിനെ പരിചയപ്പെടുത്തി ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് നവീന്റെ സഹോദരിയും നടിയുമായ നസ്രിയ. "ഫിസയെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു," എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ട് നസ്രിയ കുറിച്ചത്.
നസ്രിയയുടെ ഏക സഹോദരനാണ് നവീന്‍. ഇരുവരും തമ്മില്‍ കൃത്യം ഒരു വയസ്സിന്റെ വിത്യാസവും ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
നസിമുദീന്‍ , ബീഗം ബീന ദമ്പതികളുടെ മക്കളാണ് നസ്രിയയും നവീനും.അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. സീ യു സൂണ്‍ എന്ന ഫഹദ് ചിത്രത്തിലും നവീന്‍ പ്രവര്‍ത്തിച്ചിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ഫഹദ് നായകനായ ആവേശം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും നവീന്‍ വര്‍ക്ക് ചെയ്തിരുന്നു.






