പുതിയ ചിത്രമായ പത്മാവതിയുടെ ഷൂട്ടിങ് സെറ്റില്‍ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്ക് രജ്പുത് കര്‍ണി സേനയുടെ മര്‍ദ്ധനം. ജയ്പൂരില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ പ്രകടനവുമായെത്തിയ കര്‍ണി സേനാംഗങ്ങള്‍ സംവിധായകനെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്യുകയായിരുന്നു.
രജ്പുത് റാണിയായ പത്മാവതിയുടെ പ്രണയരംഗങ്ങള്‍ കാണിക്കുന്നത് സംസ്കാരത്തിന് യോജിക്കുന്നതല്ലെന്നും, വാസ്തവ വിരുദ്ധമാണെന്നും ആരോപിച്ചാണ് കര്‍ണി സേന എത്തിയത്. ലൊക്കേഷനിലെത്തി സംവിധായകനെയുള്പ്പെടെ മര്‍ദ്ധിച്ചതിന് പുറമേ ഷൂട്ടിങ് ഉപകരണങ്ങളും നശിപ്പിച്ചു.

ചിത്രത്തില്‍ പത്മാവതിയും അലാവുദ്ധീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്നും എന്നാല്‍ അങ്ങനെ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലെന്നുമാണ് വാദം. പത്മാവതി അഭിമാനിയായ ധീര വനിതയായിരുന്നെന്നും ഖില്‍ജിക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങിയിട്ടില്ലെന്നും, ചിത്തോര്‍ഗഡ് കോട്ട ഖില്‍ജി ആക്രമിച്ചപ്പോള്‍ ജൗഹര്‍ (സ്ത്രീകളുടെ കൂട്ട ആത്മഹത്യ) അനുഷ്ഠിക്കുകയാണ് ചെയ്തതെന്നും സേന വാദിക്കുന്നു. ദീപിക പദുക്കോണാണ് പത്മാവതിയെ അവതരിപ്പിക്കുന്നത്, ഷാഹിദ് കപൂര്‍, റണ്വീര് സിങ് എന്നിവരാണ് മറ്റു താരങ്ങള്‍. നവംബര്‍ 17ന് ചിത്രം റിലീസ് ചെയ്യും.

Comments