
വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് നടന് കാളിദാസ്. താരിണിക്കൊപ്പമുളള വിവാഹദിനത്തിലെ ചില ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. ‘കൊളുത്ത് വീണു’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. താരിണിയെ ചേര്‍ത്തു പിടിച്ചു ചുംബിക്കുന്ന കാളിദാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
താരങ്ങളും ആരാധകരുമുള്‍പ്പെടെ നിരവധിപ്പേരാണ് കാളിദാസിന് ആശംസകളുമായെത്തുന്നത്. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കാളിദാസിന്റെയും താരിയുടെയും വിവാഹം. ചെന്നൈയിലെ പ്രശസ്തമായ കലിംഗരായര്‍ കുടുംബാംഗമാണ് മോഡല്‍ കൂടിയായ താരിണി.മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് ഉള്‍പ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ കല്യാണത്തിന് പങ്കെടുത്തിരുന്നു.






