
വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത ധൂലിപാലയും നാഗചൈതന്യയും. ഡിസംബര്‍ നാലാം തീയതിയായിരുന്നു ഇവരുടെ വിവാഹം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരുന്നു വിവാഹവേദി.
നാഗ ചൈതന്യ താലി ചാര്‍ത്തുന്നതിന്റെയും ശോഭിതയുടെ കാല്‍വിരലില്‍ മിഞ്ചി അണിയിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവെച്ചവയുടെ കൂട്ടത്തിലുണ്ട്.
താരങ്ങളുടെ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ എത്തിയതോടെ ആശംസകളുമായി ആരാധകരുമെത്തി. കമന്റ് ബോക്സിലേറെയും ആശംസകളാണ്. അതേസമയം ഇത്രയും മനോഹരിയായൊരു വധുവിനെ കണ്ടിട്ടില്ലെന്നാണ് മറ്റു ചിലര്‍ പറയുന്നത്.






